Author name: athmathecreativelab@gmail.com

അരനൂറ്റാണ്ടിൻെ ആനന്ദോത്സവം – സ്വാഗതസംഘ രൂപീകരണം

തോളോടുതോൾ ചേർന്ന് നാം പടുത്തുയർത്തിയ പൂക്കാട് കലാലയം..കലയ്ക്കും മാനവീയങ്ങൾക്കും വേരോട്ടമേകിയ സർഗ്ഗിക വരുന്ന തിരുവോണനാളിൽ 49 വർഷം പൂർത്തിയാക്കുന്ന സന്തോഷം.അടുത്ത ഒരു വർഷക്കാലം സുവർണോത്സവം. നാടൊന്നിച്ച് നെഞ്ചേറ്റുന്ന ഗോൾഡൻ ജൂബിലി.. പ്രവർത്തകരുടെ മനസ്സിൽ സ്വപ്നസഞ്ചയങ്ങളുണ്ട്. അഭ്യുദയകാംക്ഷികളിലും ഒട്ടേറെ പ്രതീക്ഷകൾ. ഒന്നിച്ചിരുന്നാലോചിച്ച് ആഘോഷത്തിന് രൂപം കൊടുക്കാൻ കൂടെയുണ്ടാവണം. മധുരസ്വപ്നങ്ങളും പ്രായോഗിക നിർദ്ദേശങ്ങളുമായി വരണം. 2023 ജൂലായ് 16 ഞായറാഴ്ച വൈകിട്ട് 3.30ന്കലാലയം സർഗ്ഗവനിയിൽസ്നേഹാദരങ്ങളോടെയുള്ള ക്ഷണം ഹൃദയപൂർവംകൺവീനർ

അരനൂറ്റാണ്ടിൻെ ആനന്ദോത്സവം – സ്വാഗതസംഘ രൂപീകരണം Read More »

കീർത്തി മുദ്രാപുരസ്ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

മികച്ച കലാ സാംസ്കാരിക പ്രവർത്തകനും സംഘാടകനും പൂക്കാട് കലാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്രാപുരസ്ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിർദ്ദേശിക്കപ്പെടുന്നവർ കൊയിലാണ്ടി താലൂക്ക് പരിധിയിൽ താമസിക്കുന്നവരും കലാസാംസ്കാരിക സാമൂഹ്യരംഗത്ത് തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തവരായിരിക്കണം.കലാ സാംസ്കാരിക സാമൂഹ്യ സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാനും അതിന്റെ വളർച്ചയിലും പങ്കുവഹിച്ചവരുമായിരിക്കണം. സ്വന്തം പേരിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിർദ്ദേശിക്കുന്ന വ്യക്തികൾ നിർദ്ദേശിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിശദമായ കുറിപ്പ് സഹിതം നിർദ്ദേശം നൽകണം.

കീർത്തി മുദ്രാപുരസ്ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു Read More »

Scroll to Top