തോളോടുതോൾ ചേർന്ന് നാം പടുത്തുയർത്തിയ പൂക്കാട് കലാലയം..
കലയ്ക്കും മാനവീയങ്ങൾക്കും വേരോട്ടമേകിയ സർഗ്ഗിക വരുന്ന തിരുവോണനാളിൽ 49 വർഷം പൂർത്തിയാക്കുന്ന സന്തോഷം.
അടുത്ത ഒരു വർഷക്കാലം സുവർണോത്സവം. നാടൊന്നിച്ച് നെഞ്ചേറ്റുന്ന ഗോൾഡൻ ജൂബിലി.. പ്രവർത്തകരുടെ മനസ്സിൽ സ്വപ്നസഞ്ചയങ്ങളുണ്ട്. അഭ്യുദയകാംക്ഷികളിലും ഒട്ടേറെ പ്രതീക്ഷകൾ. ഒന്നിച്ചിരുന്നാലോചിച്ച് ആഘോഷത്തിന് രൂപം കൊടുക്കാൻ കൂടെയുണ്ടാവണം. മധുരസ്വപ്നങ്ങളും പ്രായോഗിക നിർദ്ദേശങ്ങളുമായി വരണം.
2023 ജൂലായ് 16 ഞായറാഴ്ച വൈകിട്ട് 3.30ന്
കലാലയം സർഗ്ഗവനിയിൽ
സ്നേഹാദരങ്ങളോടെയുള്ള ക്ഷണം
ഹൃദയപൂർവം
കൺവീനർ