മികച്ച കലാ സാംസ്കാരിക പ്രവർത്തകനും സംഘാടകനും പൂക്കാട് കലാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്രാപുരസ്ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. നിർദ്ദേശിക്കപ്പെടുന്നവർ കൊയിലാണ്ടി താലൂക്ക് പരിധിയിൽ താമസിക്കുന്നവരും കലാസാംസ്കാരിക സാമൂഹ്യരംഗത്ത് തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തവരായിരിക്കണം.
കലാ സാംസ്കാരിക സാമൂഹ്യ സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാനും അതിന്റെ വളർച്ചയിലും പങ്കുവഹിച്ചവരുമായിരിക്കണം. സ്വന്തം പേരിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിർദ്ദേശിക്കുന്ന വ്യക്തികൾ നിർദ്ദേശിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിശദമായ കുറിപ്പ് സഹിതം നിർദ്ദേശം നൽകണം. നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളിൽ നിന്നും കലാലയം നിശ്ചയിക്കുന്ന ജൂറിയായിരിക്കും കീർത്തി മുദ്രയ്ക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. നിർദ്ദേശങ്ങൾ 2023 ജൂലായ് 13 ന് മുമ്പ് പൂക്കാട് കലാലയം ഓഫീസിൽ ലഭിച്ചിരിയ്ക്കണം.
മ്യൂറൽ ചിത്രപ്രദർശനം
പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയുടെ ഭാഗമായി മ്യൂറൽ