Author name: athmathecreativelab@gmail.com

പൂക്കാട് കലാലയംകുട്ടികളുടെ അവധിക്കാല മഹോത്സവം -കളിആട്ടം 2026

ഏപ്രിൽ 17 മുതൽ 23 വരെ. കലാലയം സർഗവനിയിൽ. 9 മുതൽ 15 വയസ്സുവരെ പ്രായക്കാർക്ക് പങ്കെടുക്കാം.ഏപ്രിൽ 21, 22, 23 തിയ്യതികളിൽ 5 മുതൽ 8 വരെ പ്രായക്കാർക്കായി കുട്ടിക്കളിആട്ടം. പാട്ട്, കളി, ചങ്ങാത്തം, നാടകപരിശീലനം, നാടകോത്സവം എന്നിവ കളി ആട്ടത്തിൻ്റെ ഭാഗമാണ്. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണൻ കേമ്പ് ഡയരക്ടറും എ. അബൂബക്കർ കോ- ഓർഡിനേറ്ററുമാണ്.അന്വേഷണങ്ങൾക്ക്:9446732728,7559847130,9446068788. ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾഫോം ലിങ്ക്: 👇https://forms.gle/j1WRH5XxHFrDKhSDA

പൂക്കാട് കലാലയംകുട്ടികളുടെ അവധിക്കാല മഹോത്സവം -കളിആട്ടം 2026 Read More »

ഗുരു ചേമഞ്ചേരി അനുസ്മരണം പൂക്കാട് കലാലയത്തിൽ

നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമദിനാചരണത്തോടനുബന്ധിച്ച് പൂക്കാട് കലാലയം മാർച്ച് 15 ഞായറാഴ്ച ഗുരുവരം എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.കാലത്ത് 8.45 ന് ഗുരുവിൻ്റെ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിക്കൽ, പുഷ്പാർചന എന്നിവ നടക്കും. തുടർന്ന് വൈകീട്ട് കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരൻ പി.ആർ. നാഥൻ ഉദ്ഘാടനവും ഗുരുവരം അവാർഡ് സമർപ്പണവും നടത്തും. പ്രശസ്ത വാദ്യകലാപ്രതിഭ സുമോദ് ശ്രീധരൻ മുണ്ടങ്ങാടിനാണ് പ്രശസ്തിപത്രം, ശിൽപം,കേഷ് അവാർഡ്

ഗുരു ചേമഞ്ചേരി അനുസ്മരണം പൂക്കാട് കലാലയത്തിൽ Read More »

ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം

പ്രശസ്ത ചിത്രകാരനും ശില്പിയും രംഗപട വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിൻ്റെ ഒന്നാം ചരമവാർഷികം നിലാവ് എന്ന പേരിൽ പൂക്കാട് കലാലയം സപ്തംബർ 13 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ‘ആചരിക്കുന്നു. നാല്പത് ചിത്രകാരന്മാർ പങ്കെടുക്കുന്ന വര പ്രണാമം(ചിത്രരചനാ കേമ്പ്), സ്മൃതിപടം(സുഹൃദ് സംഗമം), അനുസ്മരണ സമ്മേളനം, എൻഡോവ്മെൻ്റ് വിതരണം എന്നിവ നടക്കും. അനുസ്മരണ പരിപാടി ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു.കെ. രാഘവൻ അനുസ്മരണ ഭാഷണം നടത്തും. മികച്ച

ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം Read More »

ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ: ഡോ: എം ആർ രാഘവവാരിയരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു.

പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി പ്രശസ്ത ചരിത്ര പണ്ഡിതൻ ഡോ: എം .ആർ. രാഘവവാരിയർ സംസാരിക്കുന്നു. ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ എന്നീ പഠന മേഖലകളുമായി ബന്ധപ്പെട്ട അഞ്ചു വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പൂക്കാട് കലാലയം അശോകം ഹാളിൽ ആഗസ്റ്റ് 11 മുതൽ 15 വരെ ദിവസേന വൈകീട്ട് 4.30 ന് പ്രഭാഷണം നടക്കും. ആഗസ്റ്റ് 11 ന് എം.എം. സചീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പന്തലായനിക്കൊല്ലം: വ്യാപാരചരിത്രത്തിൽ, പ്രാചീനകേരള ചരിത്രനിർമ്മിതി: പ്രശ്നങ്ങളും പരിമിതികളും,കോഴിക്കോട് സവകലാശാലയും കേരള

ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ: ഡോ: എം ആർ രാഘവവാരിയരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു. Read More »

മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി കളി ആട്ടം ഒരുക്കുന്നു.

കോഴിക്കോട് ജില്ലയിലെ പ്രശസ്ത കലാകേന്ദ്രമായ പൂക്കാട് കലാലയത്തിൽ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടം 2025 ഏപ്രിൽ 23 മുതൽ 28 വരെ നടക്കും. കുട്ടികൾക്കായി കളി, ആട്ടം, പാട്ട്, സല്ലാപം, പരിചയം, യാത്രകൾ, നാടകം, കുട്ടിക്കളിആട്ടം , നാടകോത്സവം എന്നിവ ഉൾക്കൊള്ളിച്ച് പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കളിആട്ട മാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് നാടകരംഗത്തെ പ്രശസ്തനായ മനോജ് നാരായണനാണ് കേമ്പ് ഡയരക്ടർ. എ. അബൂബക്കർ കേമ്പ് കോ_ ഓർഡിനേറ്റർ ആയിരിക്കും. കലാ സാംസ്ക്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര രംഗങ്ങളിലെ

മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി കളി ആട്ടം ഒരുക്കുന്നു. Read More »

കളിആട്ടം-കുട്ടികളുടെ അവധിക്കാല മഹോത്സവം.

024 ഏപ്രിൽ 16 മുതൽ 21 വരെ. കലാലയം സർഗവനിയിൽ.ചെറിയ കുട്ടികൾക്കായി കുട്ടിക്കളി ആട്ടം ഏപ്രിൽ 1 8, 19, 20 തിയ്യതികളിൽ.കലാലയം ഒരുക്കുന്ന പതിമൂന്നാമത് കളിആട്ടം.അതുല്യനാടക പ്രവർത്തകൻ മനോജ് നാരായണൻ്റെ സർഗ്ഗാത്മക നേതൃത്വത്തിലാണ് കളി ആട്ടം.മനോജ് നാരായണൻ കേമ്പ് ഡയരക്ടറും എ അബൂബക്കർ കോ.ഓർഡിനേറ്ററുമാണ്.400 കുട്ടികൾ പങ്കെടുക്കുന്ന കേമ്പിൽ നാടക പരിശീലനം, നൃത്ത സംഗീത വാദ്യ ചിത്ര പരിചയം, അവതരണങ്ങൾ, സല്ലാപം, തിയറ്റർ ഫെസ്റ്റിവൽ എന്നിവയുണ്ടാകും. കളി ആട്ടം 2024കുട്ടികളുടെ മഹോത്സവത്തിലേക്ക്പ്രവേശനം ആരംഭിക്കുന്നു. 5 മുതൽ

കളിആട്ടം-കുട്ടികളുടെ അവധിക്കാല മഹോത്സവം. Read More »

ടി.പി. ദാമോദരൻനായരെ അനുസ്മരിച്ചു

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരെ പൂക്കാട് കലാലയത്തിൽ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കുള്ള പ്രശ്നോത്തരി മത്സരവും യു.പി. വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരവും നടന്നു.വൈകീട്ട് നടന്ന അസ്മരണ സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശശികുമാർ പാലയ്ക്കൽ അനുസ്മരണ ഭാഷണം നടത്തി. ഉമേഷ് കൊല്ലത്തിന് ടി.പി. സ്മാരക കീർത്തി മുദ്ര സമർപ്പിച്ചു. പരിചയപ്പെടുത്തിക്കൊണ്ട്

ടി.പി. ദാമോദരൻനായരെ അനുസ്മരിച്ചു Read More »

ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര ഉമേഷ് കൊല്ലത്തിന്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്ര പുരസ്ക്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകനായ ഉമേഷ് കൊല്ലം അർഹനായി. കലാസാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രവർത്തകർക്കാണ് ഈ പുരസ്ക്കാരം നൽകി വരുന്നത്. കെ.ടി.രാധാകൃഷ്ണൻ, ബാലൻ കുനിയിൽ, കെ.പി ഉണ്ണിഗോപാലൻ, കലാലയം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും ജേതാവിനെ തെരഞ്ഞെടുത്തത്. ജൂലൈ 20 ന്

ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര ഉമേഷ് കൊല്ലത്തിന് Read More »

പൂക്കാട് കലാലയം ഒരുക്കുന്ന പുതിയ നാടകം – ചിമ്മാനം

കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പൂക്കാട് കലാലയം ഒരുക്കുന്ന പുതിയ നാടകം – ചിമ്മാനം. നാടകരചന : സുരേഷ്ബാബു ശ്രീസ്ഥ. സംവിധാനം: മനോജ് നാരായണൻ.

പൂക്കാട് കലാലയം ഒരുക്കുന്ന പുതിയ നാടകം – ചിമ്മാനം Read More »

ശിവദാസ് ചേമഞ്ചേരിക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം ലഭിച്ചു.

പൂക്കാട് കലാലയം സ്ഥാപക ഗുരുനാഥനും പ്രിൻസിപ്പാളുമായ ശിവദാസ് ചേമഞ്ചേരിക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം ലഭിച്ചു.

ശിവദാസ് ചേമഞ്ചേരിക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം ലഭിച്ചു. Read More »

Scroll to Top