സുകൃതം–2026: ടി. പി. ദാമോദരൻ നായർ അനുസ്മരണവും ‘കീർത്തി മുദ്ര’ പുരസ്കാര സമർപ്പണവും ജൂലൈ 20ന്


സാംസ്കാരിക-സാഹിത്യ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ടി. പി. ദാമോദരൻ നായരുടെ സ്മരണാർത്ഥം പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന “സുകൃതം–2026” അനുസ്മരണ പരിപാടി 2026 ജൂലൈ 20-ന് (തിങ്കളാഴ്ച) പൂക്കാട് കലാലയത്തിൽ നടക്കും.

പരിപാടിയുടെ ഭാഗമായി രാവിലെ 9.30 മുതൽ 11.00 വരെ പ്രസംഗ മത്സരം, 10.00 മുതൽ 12.00 വരെ പ്രശ്നോത്തരി മത്സരം എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

വൈകിട്ട് 4.00 മണിക്ക് പൂക്കാട് കലാലയ അങ്കണത്തിൽ അനുസ്മരണ സമ്മേളനം ആരംഭിക്കും. ചടങ്ങ് ഡോ. സച്ചിൻ ബാബു (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് സർവീസസ്, കേരള സർക്കാർ) ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ കീർത്തിമുദ്ര പുരസ്ക്കാരം പ്രമുഖ സംഘാടകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ബാലൻ കുനിയിലിന് സമ്മാനിക്കും. ശ്രീ ശിവദാസ് ചേമഞ്ചേരി പുരസ്ക്കാരം സമർപ്പിക്കും. ശ്രീ. ഉണ്ണി മാടഞ്ചേരി അനുസ്മരണഭാഷണം നടത്തും. ശ്രീ കെ.ടി. രാധാകൃഷ്ണൻ അനുമോദന ഭാഷണം നടത്തും.

പരിപാടികൾ

പ്രസംഗ മത്സരം (രാവിലെ 9.30 – 11.00)

പ്രശ്നോത്തരി മത്സരം (രാവിലെ 10.00 – 12.00)

അനുസ്മരണ സമ്മേളനം (വൈകിട്ട് 4.00)

ഉദ്ഘാടനം : ഡോ. സച്ചിൻ ബാബു
അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് സർവീസസ്, കേരള സർക്കാർ

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ഈ അനുസ്മരണ പരിപാടിയിലേക്ക് സാഹിത്യ-സാംസ്കാരിക പ്രവർത്തകരെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

News & Events

Scroll to Top