പൂക്കാട് കലാലയംകലാപരിശീലന ക്ലാസ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം – ഒക്ടോബർ 1 മുതൽ 31 വരെ.

pookad kalalayam - event by
മനുഷ്യരെയും അവർ ജീവിക്കുന്ന ചുറ്റുപാടുകളെയും പുതുക്കിപ്പണിയുന്ന വിശ്വമഹത്തായ വിദ്യയാണ് കല. വൈവിധ്യകലകളെ സ്വാംശീകരിച്ച് ശാസ്ത്രീയതയുടെ പടവുകൾ കയറി കലയും കാലവും മുന്നേറുകയാണ്.

പരിതലങ്ങളിൽ ഏകാഗ്രത, സൂക്ഷ്മത, സൗന്ദര്യബോധം, സാമൂഹ്യപ്രതിബദ്ധത, സഹകരണം, ആനന്ദാനുഭൂതി എന്നിവ വളർത്തി ജീവിതത്തെ സുന്ദരമാക്കാനും മറ്റു പഠനവിഷയങ്ങളിൽ ഗ്രഹണശേഷി വികസിപ്പിക്കാനും കലാപഠനം സഹായിക്കും. സ്കൂളുകളിൽ കലാപഠനം നിർബന്ധമായും നടപ്പാക്കേണ്ടത് ഇക്കാരണത്താലാണ്.

സന്തോഷവും സംതൃപ്തിയും സംസ്കൃതിയും പുലരുന്ന ഒരു നാടിനെ സ്വപ്നം കണ്ടുകൊണ്ടാണ് 1974-ലെ പൊന്നോണനാളിൽ കലാലയം പിറവിയെടുത്തത്. കഴിഞ്ഞ 52 വർഷങ്ങളായി കലയുടെ വർണ്ണച്ചിറകുകൾ നേടി അനേകം കലാപ്രതിഭകൾ സുവർണ്ണനിമിഷങ്ങളിലൂടെ നിരന്തരം നാടിന് പ്രചോദനമാകുന്നു.

pookad kalalayam - prospetive 2026
pookad kalayalam

പൂക്കാട് കലാലയം സംഗീതം, നൃത്തം, വാദ്യസംഗീതം, ചിത്രകല, നാടകം തുടങ്ങിയ വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനൊപ്പം അച്ചടക്കം, ആത്മവിശ്വാസം, സഹകരണമനോഭാവം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളും വളർത്താൻ കലാലയം സഹായിക്കുന്നു. കലാപഠനത്തിലൂടെയും വിവിധ സാംസ്കാരിക പരിപാടികളിലൂടെയും പുതിയ തലമുറയിൽ കലാബോധം വളർത്തി കലയും സംസ്കാരവും വരുംതലമുറകളിലേക്ക് കൈമാറുക എന്ന മഹത്തായ ദൗത്യമാണ് പൂക്കാട് കലാലയം നിർവഹിക്കുന്നത്.

പൂക്കാട് കലാലയത്തിലേക്ക് എല്ലാ വിദ്യാർത്ഥികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവുകൾ കണ്ടെത്താനും ഇഷ്ടമുള്ള കലകൾ പഠിക്കാനും സ്വപ്നങ്ങൾക്ക് നിറം പകരാനും നമുക്ക് ഒരുമിച്ച് മുന്നേറാം. കലയും സൗഹൃദവും സന്തോഷവും നിറഞ്ഞ ഈ യാത്രയിൽ നിങ്ങളും ഞങ്ങളോടൊപ്പം ചേരൂ.

News & Events

Scroll to Top