ഗുരു ചേമഞ്ചേരി അനുസ്മരണം പൂക്കാട് കലാലയത്തിൽ

നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമദിനാചരണത്തോടനുബന്ധിച്ച് പൂക്കാട് കലാലയം മാർച്ച് 15 ഞായറാഴ്ച ഗുരുവരം എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.കാലത്ത് 8.45 ന് ഗുരുവിൻ്റെ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിക്കൽ, പുഷ്പാർചന എന്നിവ നടക്കും. തുടർന്ന് വൈകീട്ട് കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരൻ പി.ആർ. നാഥൻ ഉദ്ഘാടനവും ഗുരുവരം അവാർഡ് സമർപ്പണവും നടത്തും. പ്രശസ്ത വാദ്യകലാപ്രതിഭ സുമോദ് ശ്രീധരൻ മുണ്ടങ്ങാടിനാണ് പ്രശസ്തിപത്രം, ശിൽപം,കേഷ് അവാർഡ് അടങ്ങിയ പുരസ്കാരം നൽകുന്നത്. യു.കെ. രാഘവൻ അനുസ്മരണ ഭാഷണം നടത്തും. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി അവാർഡ് ജേതാവിനെ പൊന്നാട അണിയിക്കും. ചടങ്ങിൽ ശിവദാസ് കാരോളി, ഉണ്ണി കുന്നോൽ, കെ. ശ്രീനിവാസൻ, വി.വി.മോഹനൻ, സുനിൽ തിരുവങ്ങൂർ എന്നിവർ സംബന്ധിക്കും.

News & Events

Scroll to Top