സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരെ പൂക്കാട് കലാലയത്തിൽ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കുള്ള പ്രശ്നോത്തരി മത്സരവും യു.പി. വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരവും നടന്നു.
വൈകീട്ട് നടന്ന അസ്മരണ സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശശികുമാർ പാലയ്ക്കൽ അനുസ്മരണ ഭാഷണം നടത്തി. ഉമേഷ് കൊല്ലത്തിന് ടി.പി. സ്മാരക കീർത്തി മുദ്ര സമർപ്പിച്ചു. പരിചയപ്പെടുത്തിക്കൊണ്ട് വി.കെ.രവി സംസാരിച്ചു. നേതൃത്വമികവ് തെളിയിച്ച യു.പി.സ്കൂൾ കുട്ടികളായ മുഹമ്മദ് മുഫ്‌ലിഹ്, അൻവിത എ ആർ, ആർദ്ര എ.സി.കെ., മുഹമ്മദ് നിഹാൽ, ആരോമൽ രാമനുണ്ണി, ഹരിനന്ദ് ദീപേഷ്, വൈഷ്ണവ് എ.പി, അപർണ്ണ. വി.പി, ധ്യാൻകൃഷ്ണ എ.എം എന്നിവർക്ക് കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ് കുമാർ പ്രചോദനമുദ്രാപുരസ്ക്കാരം സമ്മാനിച്ചു. പ്രസംഗം – പ്രശ്നോത്തരിമത്സര വിജയികൾക്ക് ശിവദാസ് ചേമഞ്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു. യു.കെ.രാഘവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ രാധാകൃഷ്ണൻ സ്വാഗതവും ബേബി ബാബു നന്ദിയും പ്രകാശിപ്പിച്ചു
പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 31 വരെ
പൂക്കാട് കലാലയം, പി.ഒ. ചേമഞ്ചേരി. ക്ലാസുകൾ: ശാസ്ത്രീയ