മധ്യവേനലവധിക്കാലത്ത് കുട്ടികൾക്കായി കളി ആട്ടം ഒരുക്കുന്നു.

കോഴിക്കോട് ജില്ലയിലെ പ്രശസ്ത കലാകേന്ദ്രമായ പൂക്കാട് കലാലയത്തിൽ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടം 2025 ഏപ്രിൽ 23 മുതൽ 28 വരെ നടക്കും. കുട്ടികൾക്കായി കളി, ആട്ടം, പാട്ട്, സല്ലാപം, പരിചയം, യാത്രകൾ, നാടകം, കുട്ടിക്കളിആട്ടം , നാടകോത്സവം എന്നിവ ഉൾക്കൊള്ളിച്ച് പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കളിആട്ട മാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് നാടകരംഗത്തെ പ്രശസ്തനായ മനോജ് നാരായണനാണ് കേമ്പ് ഡയരക്ടർ. എ. അബൂബക്കർ കേമ്പ് കോ_ ഓർഡിനേറ്റർ ആയിരിക്കും. കലാ സാംസ്ക്കാരിക, വിദ്യാഭ്യാസ, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർ നയിക്കുന്ന സെഷനുകൾ കളി ആട്ടത്തിൻ്റെ ഭാഗമായുണ്ടാകും.


9 മുതൽ 15 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്ക് കളിആട്ടത്തിൽ പങ്കെടുക്കാം. നിത്യേന കാലത്ത് 7 മണിക്ക് ആരംഭിച്ച് രാത്രി 8.30 ന് അവസാനിക്കുന്ന രീതിയിലാണ് സമയക്രമം. 5 മുതൽ 8 വരെ പ്രായക്കാർക്കായി കുട്ടിക്കളിആട്ടം പ്രത്യേകമായുണ്ട്. ഏപ്രിൽ 25, 26, 27 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് കുട്ടിക്കളി ആട്ടത്തിൻ്റെ സമയക്രമീകരണം. കളി ആട്ടത്തിൻ്റെ ഭാഗമായി വൈകീട്ട്, കുട്ടികളുടെ നാടകോത്സവം ഉണ്ടാകും. ഓൺലൈൻ വഴി റജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് റജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കലാലയം ഓഫീസുമായോ 9446732728, 7559847130 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

റജിസ്ട്രേഷനുള്ള ലിങ്ക് 👇

https://forms.gle/4Hdm7ADthaAu2L2y9

News & Events

Scroll to Top