പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി പ്രശസ്ത ചരിത്ര പണ്ഡിതൻ ഡോ: എം .ആർ. രാഘവവാരിയർ സംസാരിക്കുന്നു. ദേശം, ഭാഷ, സംസ്കാരം, ചരിത്രാന്വേഷണങ്ങൾ എന്നീ പഠന മേഖലകളുമായി ബന്ധപ്പെട്ട അഞ്ചു വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പൂക്കാട് കലാലയം അശോകം ഹാളിൽ ആഗസ്റ്റ് 11 മുതൽ 15 വരെ ദിവസേന വൈകീട്ട് 4.30 ന് പ്രഭാഷണം നടക്കും.
ആഗസ്റ്റ് 11 ന് എം.എം. സചീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പന്തലായനിക്കൊല്ലം: വ്യാപാരചരിത്രത്തിൽ, പ്രാചീനകേരള ചരിത്രനിർമ്മിതി: പ്രശ്നങ്ങളും പരിമിതികളും,
കോഴിക്കോട് സവകലാശാലയും കേരള ചരിത്രരചനാദൗത്യങ്ങളും, സ്വരൂപങ്ങളുടെ കാലവും സാമൂതിരിവാഴ്ചയും, പ്രാചീനലിപികളും ലിഖിതവിജ്ഞാനീയവും, എന്നിവയാണ് വിഷയങ്ങൾ ഡോ: എം. വിജയലക്ഷ്മി, ഡോ: എം .സി വസിഷ്ഠ്, ഡോ: പി. ശിവദാസൻ, ഡോ: വി .വി .ഹരിദാസ്, ശ്രീ എ .എം. ഷിനാസ് എന്നിവർ മോഡറേറ്റർമാരായിരിക്കും.
ആഗസ്റ്റ് 15 ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. പ്രിയ പിലിക്കോട് ഉദ്ഘാടനം ചെയ്യും. ചരിത്രവിദ്യാർത്ഥികൾക്കും ചരിത്രത്തിലും സാമുഹ്യരാഷ്ട്രീയത്തിലും തല്പരരായവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. .


