ആർട്ടിസ്റ്റ് ശശി കോട്ട് അനുസ്മരണം

പ്രശസ്ത ചിത്രകാരനും ശില്പിയും രംഗപട വിദഗ്ധനുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിൻ്റെ ഒന്നാം ചരമവാർഷികം നിലാവ് എന്ന പേരിൽ പൂക്കാട് കലാലയം സപ്തംബർ 13 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ‘ആചരിക്കുന്നു.

നാല്പത് ചിത്രകാരന്മാർ പങ്കെടുക്കുന്ന വര പ്രണാമം(ചിത്രരചനാ കേമ്പ്), സ്മൃതിപടം(സുഹൃദ് സംഗമം), അനുസ്മരണ സമ്മേളനം, എൻഡോവ്മെൻ്റ് വിതരണം എന്നിവ നടക്കും. അനുസ്മരണ പരിപാടി ആർട്ടിസ്റ്റ് ജയൻ ബിലാത്തികുളം ഉദ്ഘാടനം ചെയ്യും.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു.കെ. രാഘവൻ അനുസ്മരണ ഭാഷണം നടത്തും. മികച്ച ചിത്ര പ്രതിഭയ്ക്കുളള വർണ്ണ മുദ്ര ശിവദാസ്ചേ മഞ്ചേരി സമർപ്പിക്കും.

News & Events

Scroll to Top