സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്ര പുരസ്ക്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകനായ ഉമേഷ് കൊല്ലം അർഹനായി. കലാസാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രവർത്തകർക്കാണ് ഈ പുരസ്ക്കാരം നൽകി വരുന്നത്. കെ.ടി.രാധാകൃഷ്ണൻ, ബാലൻ കുനിയിൽ, കെ.പി ഉണ്ണിഗോപാലൻ, കലാലയം പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളിൽ നിന്നും ജേതാവിനെ തെരഞ്ഞെടുത്തത്. ജൂലൈ 20 ന് നടക്കുന്ന ടി.പി. ദാമോദരൻ നായർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്ക്കാരം നൽകും. വിദ്യാർത്ഥികൾക്കുള്ള പ്രചോദന മുദ്രാ പുരസ്ക്കാരങ്ങളും യോഗത്തിൽ സമ്മാനിക്കും. 20ന് കാലത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും പ്രശ്നോത്തരി മത്സരവും നടക്കും.
പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 31 വരെ
പൂക്കാട് കലാലയം, പി.ഒ. ചേമഞ്ചേരി. ക്ലാസുകൾ: ശാസ്ത്രീയ